ഡല്‍ഹി: ഒന്നിച്ചു ജീവിക്കാന്‍ വിവാഹിതര്‍ക്കു മാത്രമല്ല അവകാശമെന്നു സുപ്രീംകോടതി. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകരുടെ സ്വകാര്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് അപകീര്‍ത്തിയായി പരിഗണിക്കാമോ എന്ന് പരിശോധനയിലാണ് കോടതി ഇത്തരത്തില്‍ തീരുമാനം അറിയിച്ചത്.
ആധുനികത നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് ഇത്തരം ബന്ധങ്ങള്‍ സമൂഹത്തിന് സ്വീകാര്യമാണെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊതുപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തില്‍ ജനങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അത്തരം നടപടികള്‍ പൊതു താത്പര്യമെന്ന് കരുതാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. അപകീര്‍ത്തി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത എ.ജി നിയമം മാറ്റുന്നത് സമൂഹത്തില്‍ അരാജകത്വം കൊണ്ടുവരുമെന്നും ചൂണ്ടിക്കാട്ടി.
Discussion about this post