തിരുവനന്തപുരം: എജിയുടെ ഓപിസിനെയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി അലക്സാണ്ടര്‍ തോമസിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി കെ.സി ജോസഫ്. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന് ഓരിയിട്ടാല്‍ അതില്‍ കുറ്റപ്പെടുത്താനാവുമോ എന്ന് ിത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ കെസി ജോസഫ് പറയുന്നു.
‘അറ്റോണി ജനറലിലെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് എന്തവകാശമെന്ന ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പരാമര്‍ശം നിയമങ്ങളെ കുറിച്ചുള്ള അജ്ഞതയുടെ തെളിവാണ്. മുഖ്യമന്ത്രിയുമായ ബന്ധപ്പെടാത്ത കേസില്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ ജസ്റ്റിസിന് എന്തവകാശം.?കോടതിയുടെ മാന്യതയും അന്തസ്സും പാലിക്കാന്‍ ജഡ്ജിമാര്‍ക്കും ചുമതലയില്ലേ എന്നും കെസി ജോസഫ് ചോദിക്കുന്നു.
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ വിമര്‍ശമുന്നയിച്ച ഹൈകോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശം നടത്തിയിരുന്നു. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തവും മഹത്വവും വിസ്മരിക്കാതിരുന്നാല്‍ മാത്രമേ സമൂഹത്തിനു ഗുണകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മറിച്ച് പ്രവര്‍ത്തിച്ചാല്‍ ദോഷമുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഓരോരുത്തരും ഓരോ സ്ഥാനത്ത് എത്തിച്ചേരുന്നത് കഠിനാധ്വാനത്തിലൂടെയാണെന്നും അതിനാല്‍ വന്നവഴി മറക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കുക-
Discussion about this post