ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തപ്പെടും. ഝാര്‍ഖണ്ഡിലെ 81 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
ആദ്യ ഘട്ടം നവംബര്‍ 30 ന്.രണ്ടാം ഘട്ടം ഡിസംബര്‍ 7 ന്.മൂന്നാം ഘട്ടം ഡിസംബര്‍ 12 നും നടക്കും . നാലാം ഘട്ടം ഡിസംബര്‍ 16 നും അഞ്ചാം ഘട്ടം ഡിസംബര്‍ 20 നും നടത്താനാണ് തീരുമാനം.
വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന് നടക്കും.
2020 ജനുവരി അഞ്ചിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. ആകെ 81 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്. ഇതില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 49 അംഗങ്ങളും സഖ്യകക്ഷികളായ എസ്.ജെ.എസ്.യുവിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. 17 അംഗങ്ങളുള്ള ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി. കോണ്‍ഗ്രസിന് 5 സീറ്റുകളാണ് ഉള്ളത്. ബാക്കിയുള്ള പാര്‍ട്ടികള്‍ക്ക് 5 സീറ്റുകളുണ്ട്. രണ്ട് സീറ്റുകള്‍ നിയമസഭയില്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
Discussion about this post