പെണ്ണിന് പെണ്ണ തന്നെ കാക്കേണ്ട പുതിയ കാലമാണിതെന്ന് ഓർമിപ്പിച്ച് ഗോകുൽ സുരേഷ് ഗോപി ചിത്രത്തിന്റെ ട്രെയിലർ. തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട. ചിതത്തിന്റെ ട്രെയിലർ കയ്യടി നേടുകയാണ്. മികച്ച പ്രതികരമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യുമർ സിനിമയാണ് ‘ഉൾട്ട’. സുരേഷ് പൊതുവാൾ തിരക്കഥയെഴുതുന്ന എട്ടാമത്തെ സിനിമയാണിത്.
സിപ്പി ക്രീയേറ്റീവ് വർക്സിന്റെ ബാനറിൽ, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുൽ സുരേഷാണ് നായകൻ. അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു. രമേഷ് പിഷാരടി, രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, കെ.പി. എ.സി. ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രചന നാരായണൻകുട്ടി, ആര്യ, മഞ്ജു സുനിച്ചൻ , കോട്ടയംപ്രദീപ്, ജാഫർ ഇടുക്കി, സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ക്യാമറ-പ്രകാശ് വേലായുധൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, കല-ഇന്ദുലാൽ കാവീട്, ധന്യ ബാലകൃഷ്ണൻ; വസ്ത്രാലങ്കാരം- ധന്യ ബാലക്യഷ്ണൻ, ആക്ഷൻ- സുപ്രീം സുന്ദർ; നൃത്തം- ദിനേഷ് കുമാർ; സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, ഗാനരചന- ബി.കെ.ഹരിനാരായണൻ അജോയ്ചന്ദ്രൻ സംഗീതം – ഗോപി സുന്ദർ, സുദർശൻ; പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി. പി ആർ ഒ- എ.എസ്.ദിനേശ് എന്നിവരാണ്.
Discussion about this post