ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകർക്ക് നേരേ നടന്ന ആക്രമണത്തെ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കമ്മിറ്റി അപലപിച്ചു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുന്നതിനോടൊപ്പം തർക്കം രമ്യമായി പരിഹരിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും കമ്മിറ്റി ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി.
സമൂഹത്തിൽ നീതി- ന്യായ വ്യവസ്ഥ പുലർത്തുവാൻ അക്ഷീണം പ്രവർത്തിക്കുന്ന അഭിഭാഷക സമൂഹത്തിനു ധാർമ്മികമായ പിന്തുണ നൽകുവൻ പൊതു സമൂഹം ബാദ്ധ്യസ്ഥരാണെന്നും സംസ്ഥാനകമ്മിറ്റി വിലയിരുത്തി.
യോഗത്തിൽ നാഷണൽ സെക്രട്ടറി ആർ. രാജേന്ദ്രൻ, സംസ്ഥാന പ്രസി. അഡ്വ. രാജേന്ദ്രൻ വിളക്കുടി, ജന. ശെക്രട്ടറി അഡ്വ. ബി. അശോകൻ കോട്ടയം എന്നിവർ പ്രസംഗിച്ചു.
Discussion about this post