രണ്ട് വര്‍ഷത്തിനിടെ ഔദ്യോഗിക വാഹനത്തിന്റെ 34 ടയറുകള്‍ മാറ്റിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ടൊയോട്ട കമ്പനിക്കെതിരെ ആരോപണമുന്നയിച്ച് മന്ത്രി എം.എം മണി. പുതിയ ഇന്നോവ കാര്‍ പറ്റിപ്പ്, ടയറിന് തീരെ ആയുസ്സില്ലെന്നുമാണ് മന്ത്രിയുടെ ആരോപണം.
നെടുങ്കണ്ടം കല്ലാറില്‍ പുതിയ ടയര്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടത്തിന് സമീപം വെച്ച് വാഹനത്തിന്റെ ടയര്‍ നട്ടുകള്‍ ഊരിത്തെറിച്ചു. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞു തൂങ്ങി. രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും എം.എം മണി പറഞ്ഞു.
വാഹനയാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post