ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍
കൊല്ലപ്പെട്ടു. മുംഗ ഗ്രാമത്തിനടുത്തുളള വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ദന്തേവാഡ ജില്ലയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ഉദ്യോഗസ്ഥന് അറിയിച്ചു
സംഭവസ്ഥലത്ത് നിന്നും തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
Discussion about this post