ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരേന്ത്യയിലെ മലിനീകരണ സാഹചര്യം വിലയിരുത്തി. നരേന്ദ്രമോദി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മലിനീകരണം മൂലമുളള പ്രശ്നങ്ങൾ ചർച്ച ചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
പശ്ചിമ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ചുഴലിക്കാറ്റ് മൂലം ഉണ്ടായ സ്ഥിതികളും പ്രധാനമന്ത്രി അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മലിനീകരണവുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിലെ വായു മലിനീകരണ ഗുണനിലവാര സൂചിക ചൊവ്വാഴ്ച രാവിലെ 9.45 ന് 365 ൽ നിന്ന് 331 ആയി കുറഞ്ഞു.
Discussion about this post