മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന് ശുഹൈബിനും താഹയ്ക്കും ജാമ്യമില്ല.യുഎപിഎ നിലനില്‍ക്കുന്നതിനാലാണ് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി.കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്ത ബാധിക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
പ്രതികള്‍ വിദ്യാര്‍ത്ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം പ്രതികളുടെ ജാമ്യം ജില്ല സെഷന്‍സ് കോടതി നിഷേധിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നി പ്രതിഭാഗം പറഞ്ഞു.
Discussion about this post