ജമ്മു: കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറഞ്ഞു. ജമ്മുകശ്മീരില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാര്‍ഗില്‍ പോലൊരു യുദ്ധമുണ്ടാകാന്‍ സേന അനുവദിക്കിലല്ലെന്നായിരുന്നു ദല്‍ബീര്‍ സിംഗിന്റെ വാക്കുകള്‍.
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 16ാമത് വാര്‍ഷികമായ വിജയ് ദിവസ് ആഘോഷങ്ങള്‍ക്ക് ജൂലൈ 20 ന് തുടക്കമായിരുന്നു.
1999 മെയിലാണ് കാര്‍ഗിലില്‍ യുദ്ധം ആരംഭിച്ചത്. യുദ്ധത്തില്‍ ഇന്ത്യക്ക് 490 സേനാംഗങ്ങളെ പാക്കിസ്ഥാനെ അടിയറവ് പറയിച്ച കാര്‍ഗില്‍ യുദ്ധത്തില്‍ നഷ്ടമായിരുന്നു.
Discussion about this post