തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി.സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികളും പോയതെന്നും പോലീസ് പറഞ്ഞു.
പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നാണ് വിദ്യാർത്ഥിനികളെ കാണാതായത്. സ്കൂൾ, കോളജ് വിദ്യാർത്ഥിനികളായിരുന്നു കാണാതായ ആറ് പേരും.
ചൊവ്വാഴ്ചായാണ് ആറ് പരാതികളും പോലീസിന് ലഭിച്ചത്. ആറ് പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കമിതാക്കൾക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികളും പോയതെന്ന് കണ്ടെത്തി.
പിന്നീട് ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരു കുട്ടി കുടുംബപ്രശ്നം മൂലമാണ് വീട്ടിൽനിന്നും പോയതെന്നും പോലീസ് പറഞ്ഞു.
Discussion about this post