കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്ഹാസന് നയിക്കുന്ന മക്കള്‍ നീതി മെയ്യം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് മൂന്ന് പേര് ബിജെപിയില്‍ ചേര്‍ന്നു.
എന്‍ രാജേന്ദ്രന്, ടി രവി, എസ് ശ്രീകരുന്യ എന്നി മൂന്ന് സ്ഥാനാര്‍ത്ഥികളാണ് കമലഹാസനെ നാണം കെടുത്തി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്രമന്ത്രി പൊണ് രാധാകൃഷ്ണനെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് ചെന്ന് കണ്ടതിന് ശേഷമാണ് ഇവര്‍ ബിജെപിയില്‍ അംഗതമെടുത്തത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ രാജേന്ദ്രന് അരക്കോണത്തില് നിന്നും ടി രവി, ചിദംബരത്തില്‍ നിന്നും ടി രവി, എസ് ശ്രീകരുന്യ എന്നിവര്‍ കൃഷ്ണഗിരിയില്‍ നിന്ന് മത്സരിച്ചിരുന്നു.2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെ നേതാക്കള്‍ പാര്‍ട്ടി വിട്ടത് കമലഹാസന് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ശക്തപ്പെടുത്താനുള്ള നീക്കത്തിലാണ് നടന്. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനാണ് കമല്‍. നേതാക്കള്‍ മറ്റ് ഏതെങ്കിലും പാര്‍ട്ടിയിലാണ് ചേര്‍ന്നിരുന്നെങ്കില്‍ ഇത്രയും നാണക്കേടുണ്ടാകുമായിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
2018 ഫെബ്രുവരിയില്‍ ആണ് കമല്ഹാസന് മക്കല്‍ നീതി മെയ്യം (എംഎന്‍എം) രൂപീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 3.72 ശതമാനം വോട്ടാണ് നേടിയിരുന്നത്.
Discussion about this post