ശിരോവസ്ത്രവും കുരിശുമാലയും അഴിച്ചു മാറ്റാതെ പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനെത്തുടന്നു കന്യാസ്ത്രീ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാതെ മടങ്ങിയ സംഭവത്തില്‍ നടപടി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചുവേണം പരീക്ഷയ്ക്ക് എത്തേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post