രാമജന്മഭൂമി കേസിലെ സുപ്രിം കോടതി വിധിക്ക് പിറകെ സിപിഎം നേതാവും, എംഎല്‍എയുമായ എം സ്വരാജ് നടത്തിയ പ്രതികരണത്തിനെതിരെ പ്രതിഷേധം. കോടതി വിധിയെ വിമര്‍ശിക്കുന്നതാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിമര്‍ശനം.
വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന്
നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???- എന്നാണ് എം സ്വരാജ് സുപ്രിം കോടതി വിധി വന്നതിന് തൊട്ട് പിറകെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. സിപിഎം നേതാക്കള്‍ കുത്തിതിരിപ്പു തുടങ്ങി എന്നാണ് ഇതിനെതിരെ ഉയരുന്ന കമന്റുകള്‍.
‘വര്‍ത്തമാനകാലത്തില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ഒരു കോണില്‍ ഒരു കുഞ്ഞു പൊട്ടായി അവശേഷിക്കുന്ന ഒരു പാര്‍ട്ടിക്ക് വേണ്ടി കുത്തിത്തിരിപ്പുണ്ടാക്കി വിഘടനവാദികള്‍ക്ക് പാമോയില്‍ ഒഴിച്ച് കൊടുക്കാനുള്ള താങ്കളുടെ മനസ്സ്…. അപാരം തന്നെ’- എന്നിങ്ങനെയാണ് ബിജെപി നേതാവ് അലി അക്ബര്‍ ഈ കുറിപ്പിന് താഴെ നല്കിയ മറുപടി.
‘പിന്നെന്തു വേണമായിരുന്നു എന്നാണു സ്വരാജ് പറഞ്ഞുവരുന്നത്? തര്‍ക്കസ്ഥലത്തെ ബാബര്സ്ഥാനായി പ്രഖ്യാപിക്കുകയും, അവിടെ അഞ്ചേക്കര്‍ ഭൂമി എകെജി സെന്റര്‍ നിര്‍മിക്കാനായി നല്‍കുകയും ചെയ്തിരുന്നെങ്കില്‍ സമാധാനമാകുമായിരുന്നോ?’-എന്നാണ് മാധ്യമപ്രവര്‍ത്തകനായ റെജികുമാര്‍ ഉയര്‍ത്തിയ ചോദ്യം. ദയവുചെയ്ത് കുത്തിതിരുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുവെന്ന് ചിലര്‍ ഉപദേശിക്കുന്നു.
Discussion about this post