സുപ്രീം കോടതിയെയും കോടതി വിധിയെയും അശ്ലീല ചുവയുള്ള ഭാഷയിൽ അധിക്ഷേപിച്ച് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?
(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആർക്ക് പിറന്ന വിധിയാണിത്?)‘- ഇങ്ങനെയാണ് ഫേസ്ബുക്ക് പേജിൽ ഹരീഷ് വാസുദേവൻ കുറിച്ചിരിക്കുന്നത്.
അയോധ്യാ കേസ് വിധിയുടെ പശ്ചാത്തലത്തിൽ വർഗ്ഗീയ വിദ്വേഷം പരത്തുകയും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ ഈ പോസ്റ്റ്. ഇതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്നെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
നേരത്തെ സുപ്രീം കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ എം സ്വരാജിനെതിരെ യുവമോർച്ച ഡിജിപിക്ക് പരാതി നൽകിയിരുന്നു.
Discussion about this post