ശ്രീനഗര്‍: പാക്കിസ്ഥാന് കശ്മീര്‍ ആവശ്യമില്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാരാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കശ്മീര്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി പാക്കിസ്ഥാന് കൊണ്ടുപോകില്ല, എന്നാല്‍ ഇന്ത്യയ്ക്ക് കൊടുക്കുകയുമില്ലെന്ന് നവാസ് ഷെരീഫ് തന്നോട് പറഞ്ഞതായി കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയില്‍ വച്ചു കണ്ടുമുട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവാസ് ഷെരീഫുമായി വളരെക്കാലത്തെ സൗദൃദമാണ് തനിക്കുള്ളതെന്നും കുല്‍ദീപ് വ്യക്തമാക്കി. ശ്രീനഗറില്‍ വാര്‍ത്താസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധവും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും വര്‍ധിപ്പിക്കുന്നതിനാണ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ നവാസ് ഷെരീഫ് ഊന്നല്‍ നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ രാജ്യം രൂപീകരിച്ചത് മുഹമ്മദലി ജിന്നയ്ക്ക് പറ്റിയ തെറ്റാണെന്നും കുല്‍ദീപ് അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാക്കിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. അങ്ങനെ ചെയ്താല്‍ അതു മതേതരത്വത്തെ ദോഷകരമായി ബാധിക്കും. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷത്തിനു ശേഷവും കശ്മീരി മുസ്ലിങ്ങള്‍ ഇന്ത്യക്കാരല്ല എന്നു ചിലര്‍ പറയുന്നുണ്ട്. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണ്. ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുക മാത്രമാണ് കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post