അയോധ്യവിഷയം അടഞ്ഞ അധ്യായമെന്ന് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ . സമാധാനം പുലരണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹം. വിധിയില്‍ നിരാശയോ നഷ്ടബോധമോ ഇല്ല. ഇനി തര്‍ക്കങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ മാനിക്കാനുളള ഭരണഘടനാ ബാധ്യത മാത്രമേ വഖഫ് ബോര്‍ഡ് പരിഗണിക്കുന്നുളളൂവെന്നും സുഫര്‍ അഹമ്മദ് ഫാറൂഖി വ്യക്തമാക്കി.
അതേസമയം അയോധ്യ കേസിൽ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോർഡിൽ അഭിപ്രായ ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കരുതെന്നാണ് ചിലരുടെ ഉപദേശം. പക്ഷേ, അത് നിഷേധാത്മക സമീപനം വര്‍ധിപ്പിക്കുമെന്നാണ് സുഫര്‍ അഹമ്മദ് ഫാറൂഖി നേരത്തെ പറഞ്ഞിരുന്നു.
ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂമി സ്വീകരിക്കാനാണെങ്കില്‍ അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതി വിധിയെ ബോര്‍ഡ് സ്വാഗതം ചെയ്യുകയാണെന്നും വിധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post