സംസ്ഥാനത്തെ മുന്നു ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിടല്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
Discussion about this post