ഗായിക ലത മങ്കേഷ്കറെ ശ്വാസതടസ്സത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയർ മെഡിക്കൽ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്കർ.
പുലർച്ചെ ഒന്നരയോടെയാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിച്ച ലതാ മങ്കേഷ്കർ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്്.ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 28ന് ആയിരുന്നു ലത മങ്കേഷ്കറിന്റെ 90-ാം പിറന്നാൾ
Discussion about this post