ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറിയാന്റെ മൃതദേഹം പുറത്തെ സ്‌റ്റോര്‍ മുറിയിലും ഭാര്യ ലില്ലിയുടെ മൃതദേഹം അടുക്കളയ്ക്കു സമീപവുമാണ് കാണപ്പെട്ടത്. ഇവരുടെ മക്കള്‍ വിദേശത്താണ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്‍രെ പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് പോലീസ് നിഗമനം.അന്വേഷണം ആരംഭിച്ചു.
Discussion about this post