അയോധ്യ തര്‍ക്കഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ പരാതി.
അഭിഭാഷകനായ പവന് കുമാര്‍ എന്ന വ്യക്തിയാണ് ഭോപ്പാലിലെ ജവാന്‍ഗിരാബാദ് പോലീസ് സ്റ്റേഷനില്‍ ഒവൈസിക്കെതിരെ പരാതി നല്‍കിയത്. വിധിക്കെതിരായ പരാമര്‍ശങ്ങളിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി.
എന്നാല്‍, വിധിയില്‍ തൃപതനല്ലെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം. സുപ്രീംകോടതി പരമോന്നതമാണ്. നമ്മുക്ക് ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് സംഭവിക്കാം. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള് നിരസിക്കണം. ‘മുസ്ലീങ്ങള്‍ ദരിദ്രരാണ്, പക്ഷേ അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും ഞങ്ങള്‍ക്ക് പണം ശേഖരിക്കാം. നിങ്ങളുടെകാരുണ്യം ഞങ്ങള്‍ക്ക് ആവശ്യമില്ല,’എന്നായിരുന്നു ഒവൈസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ പ്രതികരണം.
Discussion about this post