ശബരിമല പുനപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയ്ക്ക് സ്വീകരിക്കാവുന്നത് മൂന്ന് തീരുമാനങ്ങളാണ്.
- 1- യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടന ബഞ്ചിന്റെ മുന്‍ ഉത്തരവില്‍ മാറ്റമില്ലെന്ന് ഉത്തരവിടാം
- 2-അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് നിലവിലെ വിധിയോട് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. അന്ന് വിധി പ്രസ്താവിച്ച ബഞ്ചിലെ വിധിയോട് യോജിപ്പ് പ്രകടിപ്പിച്ച മൂന്ന് ജഡ്ജിമാര്‍ പുന പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചിലുണ്ട്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് ഉള്ളത.് ചീഫ് ജസ്റ്റിസ് മുന്‍ വിധിയോട് വിയോജിച്ചാലും ഭൂരിപക്ഷ വിധി അനുകൂലമാകും. എന്നാല്‍ ചീഫ് ജസ്റ്റിസ് മുന്‍കൈ എടുത്ത് ഏഴംഗ ഭരണഘടനാ ബഞ്ചിലേക്ക് പുനപരിശോധന ഹര്‍ജികള്‍ വിടാനും സാധ്യതയുണ്ട്.
- 3-പുന പരിശോധനാ ഹര്‍ജി പരിഗണിച്ച് മുന്‍ വിധി റദ്ദ് ചെയ്യാനും സുപ്രിം കോടതിയ്ക്ക് കഴിയും. എന്നാല്‍ നിലവില്‍ അത്തരമൊരു സാധ്യത എത്രത്തോളമുണ്ട് എന്നതില്‍ നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു.
ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ബിജെപി. പ്രത്യേക നിയമം പാസാക്കി യുവതി പ്രവേശനത്തെ തടയാന്‍ തയ്യാറാവുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും ഈ വിധി നിര്‍ണായകമാണ്.
നേരത്തെ സുപ്രിം കോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. ഈ സാഹചര്യത്തില്‍ എന്ത് നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുക എന്നതും നിര്‍ണായകമാണ്.
ശബരിമല സീസണ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ തവണത്തെ തീര്‍ത്ഥാടന കാലം സംഘര്‍ഷത്തിലായിരുന്നു. വലിയ തോതിലുള്ള തീര്‍ത്ഥാടക കുറവ് കഴിഞ്ഞ സീസണില്‍ അനുഭവപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. ഇത്തവണയും സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുമോ എന്ന ആശങ്ക ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ട്.
Discussion about this post