എറണാകുളം : കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം എന്താണെന്ന് അറിയുമോ… ? അതും കൊച്ചിക്കാർക്ക്…. പാൽ ,സവാള, ഞാലിപ്പൂവൻപഴം , ഏത്തപ്പഴം മല്ലിയില എന്നിവയാണിവ. സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്കൊമേഴ്‌സ് സംവിധാനമായ ഇൻസ്റ്റാമാർട്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം കൊച്ചിയിലെ ഒരു ഉപയോക്താവിൽ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓർഡറാണ് ഇൻസ്റ്റാമാർട്ടിന് ലഭിച്ചിരിക്കുന്നത്. 2024ൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ നടന്ന ഡെലിവറികളിൽ ഒന്നും കൊച്ചിയിലേതായിരുന്നു . 1.1 കിലോമീറ്റർ അകലെയുള്ള ഓർഡർ ഇൻസ്റ്റാമാർട്ടിന് ലഭിച്ചു.
ആ ഓർഡറിൽ ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രം കഴുകുന്ന ജെല്ലുമാണ് ഉണ്ടായിരുന്നത്. അത് വെറും 89 സെക്കൻഡ് കൊണ്ടാണ് പൂർത്തിയാക്കിയത്. കൂടാതെ കൊച്ചിക്കാർ കൂടുതലായി ഓർഡർ ചെയ്യുന്നത് നാടൻ വിഭവങ്ങളാണ്.
Discussion about this post