1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയമാക്കരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പറഞ്ഞ ട്വീറ്റ്അദ്ദേഹം പിന്‍വലിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും സല്‍മാന്‍ പറഞ്ഞു.
കേസിലെ പ്രധാന പ്രതിയും യാക്കൂബിന്റെ സഹോദരനുമായ ടൈഗര്‍മേമനേയാണ് വധിക്കേണ്ടത്. അതിനു പകരം യാക്കൂബിനെ വധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും സല്‍മാന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സല്‍മാന്‍ ഖാന്റെ ട്വിറ്റര്‍ പോസ്റ്റിനെ തള്ളി തിരക്കഥാക്കൃത്തും അദ്ദേഹത്തിന്റെ പിതാവുമായ സലിം ഖാനും രംഗത്തെത്തി. ട്വീറ്റുകള്‍ വെറും അര്‍ത്ഥശൂന്യമാണെന്ന് സലിം ഖാന്‍ പറഞ്ഞു. യാക്കൂബിന്റെ വധ ശിക്ഷയുമായി ബന്ധപ്പെട്ട് സല്‍മാന്‍ എഴുതിയത് വെറും വിഡ്ഢിത്തരം മാത്രമാണ്. സംഭവത്തിന്റെ യാഥാര്‍ത്ഥ ഗൗരവം എന്താണെന്ന് സല്‍മാന് അറിവില്ലാത്തതാണ്. അതുകൊണ്ട് പ്രസ്താവന ആരും കാര്യമായി എടുക്കേണ്ടതില്ലെന്നും സലിം പറഞ്ഞു.
Discussion about this post