റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സുപ്രീംകോടതിയിൽ മാത്രം രാഹുൽ മാപ്പ് പറഞ്ഞാൽ പോരാ എന്നും അദ്ദേഹം പറഞ്ഞു.
”രാഹുൽ ഗാന്ധി ഇന്ന് നിങ്ങൾ മാപ്പ് പറയേണ്ടതുണ്ട്. റാഫേല്‍ കേസില്‍ പുനഃപരിശോധ ഹര്‍ജി തള്ളിയിരിക്കുകയാണ്. സ്വയം രക്ഷ നേടുന്നതിന് വേണ്ടിയാണ് നിങ്ങൾ മാപ്പുപറഞ്ഞത്. എന്നാല്‍, നിങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ ക്ഷമ ചോദിക്കുമോ?”-രവിശങ്കർ പ്രസാദ് ചോദിച്ചു.
റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. .
കൂടാതെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി പറഞ്ഞ അപകീർത്തികരമായ പരാമർശവും കോടതി ഒത്തുതീർപ്പാക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post