സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് മന്ത്രി എം.എം. മണി. സാധാരണ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ ശബരിമലയിൽ പോകാറില്ല. അല്ലാത്തവർ ദർശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് എടുക്കും. കോൺഗ്രസും ബിജെപിയും വിശ്വാസം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ബഡായി പറയുകയാണ്.
സുപ്രീംകോടതി വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കുമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനുള്ളത്. അതാവര്‍ത്തിച്ച് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതാണ്.
കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനും പ്രകോപനമുണ്ടാക്കാനും ശ്രമിക്കരുത്. സര്‍ക്കാരിനെ അപമാനിച്ചും ആക്ഷേപിച്ചുമുള്ള രാഷ്ട്രീയമുതലെടുപ്പ് നടത്തിയ ശ്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post