മുത്തലാഖ് ചൊല്ലി രണ്ട് കുട്ടികളെയും ആറ് മാസം ഗർഭിണിയായ ഭാര്യയെയും ഉപേക്ഷിച്ചെന്ന പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. ചിറമനേങ്ങാട് നെല്ലിക്കുന്ന് നെല്ലിപറമ്പിൽ വീട്ടിൽ ഷാഫി യൂസഫിന്റെ പേരിലാണ് എരുമപ്പെട്ടി പോലീസ് കേസെടുത്തത്.
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി മുൻപ് എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ ഷാഫി തലാക്ക് ചൊല്ലുകയും രണ്ട് മക്കളെയും ആറുമാസം ഗർഭിണിയായ യുവതിയെയും ഭർത്തൃവീട്ടിൽനിന്ന് ഇറക്കിവിട്ടെന്നുമാണ് പരാതി. ഉന്നത പോലീസ് അധികാരികൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എരുമപ്പെട്ടി എസ്.ഐ. പി.ആർ. രാജീവ് കേസെടുത്തത്.
Discussion about this post