കൊളംബോ: ശ്രീലങ്കയില്‍ ന്യൂനപക്ഷ മുസ്ലിം വോട്ടര്‍മാരുമായ പോയ ബസിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. രാജ്യത്തിന്റെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. തീരദേശ നഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
അക്രമകാരികള്‍ ടയറുകള്‍ കത്തിച്ച് റോഡില്‍ തടസമുണ്ടാക്കി. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും റോഡിലെ തടസം നീക്കുകയും ചെയ്തു. പൊലീസ് സുരക്ഷയിലാണ് റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. അതേസമയം, ശ്രീലങ്കന്‍ സൈന്യം പല റോഡുകളും അനധികൃതമായി ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post