ഡല്‍ഹി: ബംഗളുരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ നല്‍കും.
വിചാരണ പൂര്‍ത്തിയാകാന്‍ ഇനിയും രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്നും ഇത്രയും കാലം കാത്ത് നിന്നാല്‍ തന്റെ കാഴ്ചശക്തി മുഴുവന്‍ നഷ്ടപ്പെടുമെന്നും മദനി അപേക്ഷയില്‍ പറയുന്നു.
എറണാകുളത്തെ ശ്രീധരീയം ആശുപത്രിയില്‍ നേത്ര ചികിത്സ തുടരണമെന്നുകാട്ടിയാണ് മദനി ജാമ്യ വ്യവസ്ഥയില്‍ ഇളവിന് അപേക്ഷിക്കുന്നത് .
Discussion about this post