നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയിലെ ദാബോളിമില് തകര്‍ന്നു വീണു. ദാബോളിം വിമാനത്താവളത്തിനു സമീപത്താണു സംഭവം. ഇരു പൈലറ്റുമാരും സുരക്ഷിതരാണെന്ന് സേനാ അധികൃതര്‍ അറിയിച്ചു.
നാവികസേനയുടെ ഇരട്ട സീറ്റുള്ള വിമാനമാണു തകര്‍ന്നത്. പരിശീലനത്തിന്റെ ഭാഗമായി നാവികസേനാ താവളമായ ഐഎന്‍എസ് ഹന്സയില്നിന്നു പറന്നുയര്‍ന്ന ഉടനെയാണു സംഭവം.പരിശീലന ദൗത്യത്തിനിടെ എന്‍ജിനില്‍ തീപിടിച്ചാണു വിമാനം തകര്‍ന്നതെന്നു പ്രതിരോധ വക്താവ് അറിയിച്ചു.
പൈലറ്റുമാരായ ക്യാപ്റ്റന്‍ ഷിയോഖണ്ഡ്, ലഫ്റ്റനന്റ് കമാന്‍ഡര്‍ ദീപക് യാദവ് എന്നിര്‍ സുരക്ഷിതരായി വിമാനത്തിനു പുറത്തേക്കു ചാടിയതായും പ്രതിരോധ വക്താവ് അറിയിച്ചു.
Discussion about this post