ഡൽഹി: അയ്യപ്പ ഭക്തരെ വീണ്ടും ആശങ്കയിലാക്കി സിപിഎം പോളിറ്റ് ബ്യൂറോ. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പിബി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരുനിലപാടില്ലെന്നും പിബി പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വേണം. ഇതിനായി നിയമോപദേശം തേടണമെന്നും പിബി ആവശ്യപ്പെട്ടു. നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നിലപാട് വ്യക്തമാക്കിയിരുന്നു.
ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകും. ശബരിമല യുവതീപ്രവേശനത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി വിധി നടപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്. റിവ്യൂ ഹര്‍ജികളിലെ വിധിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
അതേ സമയം സർക്കാരിന്റെയും മന്ത്രിമാരുടെയും നിലപാടുകൾ അനുനിമിഷം മാറി മറിയുന്നത് വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴി വെക്കുന്നുണ്ട്.
Discussion about this post