തൊടുപുഴ: പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കില്‍ എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ടെന്നു മന്ത്രി എം.എം. മണി. തൊലി കറുത്തതാണെങ്കിലും എന്റെ മനസ് നല്ല വെളുത്തതാണെന്നും മണി വ്യക്തമാക്കി.
ഇടുക്കി നെടുങ്കണ്ടത്തിനു സമീപം കരുണാപുരത്ത് ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊലി കറുത്തതാണെങ്കിലും എന്റെ മനസ് നല്ല വെളുത്തതാണ്. 55 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിട്ട്.
പൊതുപ്രവര്‍ത്തനത്തില്‍ ഇന്നും 25 കാരന്റെ ആരോഗ്യവും ആര്‍ജ്ജവവുമാണ് തനിക്കുള്ളത്. പരസ്പരം അംഗീകരിക്കാനുള്ള മനസില്ലെങ്കില്‍ എതിരാളികളുടെ കിളിപറത്താനുള്ള പാര്‍ട്ടി സംവിധാനം തനിക്കുണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
Discussion about this post