ഡൽഹി: ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ.
കടകംപള്ളി സുരേന്ദ്രന്‍റെ നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നു എന്നും വിലയിരുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേത് ആണെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
എന്നാൽ ശബരിമല യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്നും കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണമെന്നും ആരെയും ബലംപ്രയോഗിച്ച് ശബരിമല കയറ്റില്ലെന്നും പിബി വ്യക്തമാക്കി.
ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്നും തൃപ്തി ദേശായിയെപ്പോലുള്ളവർക്ക് കയറി വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നുമുള്ള കടകമ്പള്ളിയുടെ നിലപാട് പിബി തള്ളിയതോടെ ശബരിമല വിഷയത്തിൽ സിപിഎമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
Discussion about this post