കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിന് മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.
‘ഈ കുരുന്നുകള്‍ കള്ളം പറയില്ല. അദ്ധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്’ എന്നായിരുന്നു കെ സുരേന്ദ്രന്റെ കുറിപ്പ്.
ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബര്‍ കീടങ്ങളെ ഉപമിക്കാന്‍ നികൃഷ്ടനിഘണ്ടുവില് പോലും ഒരു വാക്ക് കാണുന്നില്ലെന്ന് മറ്റൊരു പോസ്റ്റിലും അദ്ദേഹം പറയുന്നു.
‘ഒരു പൊതുവിദ്യാലയമാണ്. ഈ പാമ്പിന്‍പൊത്ത് കാലങ്ങളായി ക്ളാസ്സുമുറിയില്‍ നില്ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്‍ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. സര്‍വ്വശിക്ഷാ അഭിയാന് എന്ന പേരില്‍ ഒരു കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരില്‍ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകള്‍ തിന്നുതീര്‍ത്ത കോടികള്‍ക്കു കണക്കില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേ?’ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് 1 :
ഈ കുരുന്നുകൾ കള്ളം പറയില്ല. അദ്ധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങൾക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റർ ഇരട്ടച്ചങ്കൻ…
https://www.facebook.com/KSurendranOfficial/videos/3254145444660452/?__xts__%5B0%5D=68.ARCaKXs3ib6V8W4CbqCVkMqoDphMYYdUwlDPRShR-LbtN8eBRY9fsIdrRwmLy9sv39YP4qHyS4wzyft3nmYxH_dQDSMP26tKZwM6K_DMQYJZjHSnujyw5b8DHnQpShjO6ZHtZ2oZTqoUU9hPJLesJs3bT8SRuOud0u_S_TnxPWupbSnPauujW2ewLKWzLUjn3M0ffB7LdqUqJ08_bwJLeEP1lMpZTYk3eiQj5ZiXoDRPrXFctQu1nvej_WH1vtYvo-GtKftVPhayNKAPpWAuebEZGQf-165G_Jdv5g-4fXeXfNF25SMAGVHwhEOFGmR6LdujSf6qKWEHk9q_e4hBiQIGxD9oc0ScfMQ&__tn__=-R
പോസ്റ്റ് 2:
ഈ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബർ കീടങ്ങളെ ഉപമിക്കാൻ നികൃഷ്ടനിഘണ്ടുവിൽപേലും ഒരു വാക്ക് കാണുന്നില്ല. ഒരു പൊതുവിദ്യാലയമാണ്. ഈ പാമ്പിൻപൊത്ത് കാലങ്ങളായി ക്ളാസ്സുമുറിയിൽ നിൽക്കുന്നു. കുട്ടികൾക്ക് മൂത്രപ്പുരയിൽ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. സർവ്വശിക്ഷാ അഭിയാൻ എന്ന പേരിൽ ഒരു കേരളത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരിൽ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകൾ തിന്നുതീർത്ത കോടികൾക്കു കണക്കില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേ?
https://www.facebook.com/KSurendranOfficial/photos/a.640026446081995/2627099787374641/?type=3&__xts__%5B0%5D=68.ARAJgPFw5rcBCiHf9xsBCZGJag4O_6tRuuigAg_A0x8n1s2YqHgL9Qh9r6FsdlzqkzjoqDYVURrXRxqOlv3Kth1tVh-KURpCV3WUkyBDxnTDiUQc6DEAc62efYrB_xdMRWiKff4NT3sv-FVzuxje52VBCiCFrm5rEBNx1pTlXXjqIPqTVzXsDgKcskhrXtgI9Kwd7yzvU1iLbqq_s9K1R_sn3Eeyv2DQ5T_cM6mv3FMcBvQkAP5rvBzx4z2c3rpzrvGUV8Trt5j9Nx60fHuFWqkVtzdsfEPapW8a-JD8FlKh9y9IsgPPqa3Q7zHSQM9A6lJg3fIYTSoOYC9maoNiz6kMNw&__tn__=-R
Discussion about this post