ഇന്ത്യന്‍ നേവിയുടെ നിരീക്ഷണ വിമാനമായ ഡോര്‍ണിയര്‍ 228 പറത്തുന്നത് വനിതാ പൈലറ്റ്.സബ് ലെഫ്റ്റനന്റ് ശുഭാംഗിയ്ക്കാണ് വിമാന പറത്താന്‍ നിയോഗം.
ഡിസംബര്‍ 2നാണ് കൊച്ചി നാവികസേന കേന്ദ്രത്തില്‍ നിന്നുമാണ് ശുഭാംഗി ഡോര്‍ണിയര്‍ 228 പറത്തുക. ഇതോടെ ഡോര്‍ണിയര്‍ 228 പറത്തുന്ന ആദ്യ വനിത പൈലറ്റ് എന്ന പദവി ശുഭാംഗിയ്ക്ക് സ്വന്തമാകും.
ഹ്രസ്വ-ദൂര സമുദ്ര രഹസ്യാന്വേഷണ ദൗത്യത്തിനായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) തദ്ദേശീയമായി നിര്‍മ്മിച്ച മള്‍ട്ടി റോള്‍ വിമാനമാണിത്. ആധുനിക നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സെന്‍സറുകള്‍, നെറ്റ്വര്ക്കിംഗ് സവിശേഷതകള്‍ എന്നിവ ഉള്‍ക്കൊളളുന്നതാണ് ഡോര്‍ണിയര്‍ 228.
ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റാണ് യു പി ബറേലി സ്വദേശിയായ ശുഭാംഗി. കൊച്ചി നേവല്‍ ബേസില്‍ നിന്നായിരുന്നു ശുഭാംഗിയുടെ ആദ്യ ഘട്ട പരിശീലനം.
Discussion about this post