സ്കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബാറ്റുകൊണ്ട് അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചാരുംമൂട് ചുനക്കര ഗവ. യു പി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്. കഴുത്തിന് അടിയേറ്റാണ് കുട്ടി മരിച്ചത്.
ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി ബോധരഹിതനായി വീണു.
കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു.പുറമേ ക്ഷതമില്ലെന്നു മരണം സ്ഥിരീകരിച്ച കായംകുളം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.
Discussion about this post