മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍.സി.പി അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി.
എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഉദ്ദവ് മുഖ്യമന്ത്രിയാകണമെന്ന് യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്ന് ശരത് പവാര്‍ പറഞ്ഞു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം എത്രയും വേഗം ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര.
ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഭിന്നതയുണ്ടായതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. തുടര്‍ന്നാണ്, രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശിവസേന തീരുമാനിച്ചത്.
Discussion about this post