ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. വ്യാജ വാർത്തയാണെന്നാണ് ആദ്യം കരുതിയത്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു. അതിവേഗ നീക്കം നടത്തുന്നവർക്കാണ് വിജയിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതീവ നാടകീയമായ നീക്കത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. സർക്കാർ രൂപീകരണത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന് എൻ.സി.പി-ശിവസേന-കോൺഗ്രസ് സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
Discussion about this post