മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായിയുണ്ടായ രാഷ്ട്രീയ നീക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നടപടി ആശ്വാസകരമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുന്ന സാഹചര്യം ഒഴിവായതിലായിരുന്നു ചെന്നിത്തല ആശ്വാസം രേഖപ്പെടുത്തിയത്.
ഇപ്പോഴുണ്ടായ നടപടി ആശ്വാസം നല്‍കുന്നതാണെന്നും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കേണ്ടി വന്നില്ലല്ലോ എന്നുമായിരുന്നു രമേശ് ചെന്നിത്തല കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബി.ജെ.പിയുമായി ചേര്‍ന്ന എന്‍.സി.പിയെ ഇടതുമുന്നണി പുറത്താക്കണമെന്നും എന്‍.സി.പിയുടെ മന്ത്രിമാരെ പുറത്താക്കുകയോ അവര്‍ രാജിവെക്കുകയോ വേണമെന്നും ഇക്കാര്യത്തില്‍ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post