മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാകുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മുംബൈയില്‍ പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം. ഞങ്ങള്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ നല്‍കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറയുകയുണ്ടായി. രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്.
അതേസമയം സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഡ്നാവിസിന് അഭിനന്ദന സന്ദേശം അയച്ചു. ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി എന്‍സിപി നേതാവ് അജിത് പവാറിനുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
Discussion about this post