ഹൈക്കോടതികളിലും മറ്റ് ഉയർന്ന കോടതികളിലും പ്രാക്ടീസ് ആരംഭിക്കാൻ ഇനി അഭിഭാഷകർക്ക് കീഴ് കോടതികളിൽ രണ്ട് വർഷത്തൈ പ്രവൃത്തി പരിചയം വേണം. ഇതുസംബന്ധിച്ച് അഭിഭാഷക നിയമത്തിൽ ഭേദഗതി നിർദേശിക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.
ഇപ്പോൾ തന്നെ സുപ്രീം കോടതിയിൽ പ്രവർത്തിക്കണമെങ്കിൽ രണ്ട് വർഷത്തെ പ്രാക്ടീസ് വേണം. പുതിയ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‌ഡെയാണ് ഇക്കാര്യം നിർദേശിച്ചത്.
ഹൈക്കോടതിയിൽ പ്രവർത്തിക്കാൻ എത്തുന്നവർ മുതിർന്ന അഭിഭാഷകന് കീഴിലുള്ള 15 വർഷത്തെ പരിചയ സർട്ടിഫിക്കറ്റാണ് ഹാജരാക്കുന്നത്. ഇതിനോടൊപ്പം ഇനി ജില്ലാ ജഡ്ജി വരെയുള്ളവരിൽ നിന്ന് രണ്ട് വർഷത്തെ സർട്ടിഫിക്കറ്റും നിർബന്ധമാക്കാനാണ് ബാർ കൗൺസിൽ നീക്കം.
Discussion about this post