എൻസിപി അധ്യക്ഷൻ ശരദ് പവാർ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യാ തലവനുമായ രാംദാസ് അഠാവ്‍ലെ.ശിവസേനയെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമാണിതെന്നും അഠാവ്‍ലെ പറഞ്ഞു. മഹാരാഷ്ട്രയിലെ പുതിയ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ശരദ് പവാറിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
‘ശരദ് പവാർ ഇപ്പോൾ എൻഡിഎയിൽ ചേരണം, കാരണം ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. അതിൽ നിന്നും ഒന്നും ലഭിക്കില്ല’ അഠാവ്‍ലെ പറഞ്ഞു. മഹാരാഷ്ട്രയെ നന്നായി അറിയുന്ന നേതാവാണ് പവാറെന്നും നല്ല അനുഭവ സമ്പത്തുള്ളയാളാണെന്നും പറഞ്ഞ അഠാവ്‍ലെ കേന്ദ്ര മന്ത്രിസഭയിൽ പ്രധാനപ്പെട്ട സ്ഥാനം അദ്ദേഹത്തിന് നൽകാമെന്നും പറയുന്നു.
മഹാരാഷ്ട്രയിൽ ശരദ് പവാറിന്‍റെ മരുമകനും എൻസിപി നേതാവുമായ അജിത് പവാറിനൊപ്പം ചേർന്നായിരുന്നു ബിജെപി സർക്കാർ രൂപീകരിച്ചത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു
Discussion about this post