പൊലീസുദ്യോഗസ്ഥരുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കുടുംബാംഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങൾക്കും വിനോദയാത്രയ്ക്കും സൗകര്യമൊരുക്കണമെന്ന് സർക്കുലർ.സമ്മർദ ലഘൂകരണത്തിന് യോഗയും കായിക മത്സരങ്ങളും നടത്തുന്നതുൾപ്പെടെയുള്ള പദ്ധതികൾ തയാറാക്കണമെന്ന ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് സർക്കുലർ.
സമ്മർദത്തെത്തുടർന്ന് പൊലീസുകാർക്കിടയിൽ ബുദ്ധിമുട്ടുകൾ കൂടി വരുന്നതിനെത്തുടർന്നാണ് നടപടി. കലാപരിപാടികളും വിനോദയാത്രകളും സബ് ഡിവിഷൻ തലത്തിലോ സർക്കിൾ തലത്തിലോ സംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ ജന്മദിനം, വിവാഹവാർഷികം, അതുപോലുള്ള പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ ഡ്യൂട്ടിക്ക് തടസ്സം വരാതെ പ്രത്യേക അനുമതിയോടെ അവധി നൽകണം.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷങ്ങൾക്കും ഓഫിസിലെ യാത്രയയപ്പ് യോഗങ്ങളിലും വിശേഷ അവസരങ്ങളിലും ചട്ടങ്ങൾക്കനുസരിച്ച് സേനാംഗങ്ങളുടെ കുടുംബാംഗങ്ങളെ കൂടി പങ്കെടുപ്പിക്കാൻ അവസരമൊരുക്കണമെന്നും നിർദേശമുണ്ട്.
Discussion about this post