യാക്കൂബ് മേമന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ രണ്ടു വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഹര്‍ജി വിപുലമായ ബെഞ്ചിലേക്ക് മാറ്റി. ജഡ്ജിയായ അനില്‍ ആര് ദവെ മേമന്റെ ഹര്‍ജി തള്ളി. എന്നാല്‍ മറ്റൊരു ജഡ്ജിയായ കുര്യന് ജോസഫ് അപേക്ഷ സ്വീകരിച്ചുകൊണ്ട് വധശിക്ഷ സ്റ്റേ ചെയ്തു.
ഭരണഘടനയുടെ 32ാം അനുഛേദനം അംഗീകരിച്ചാണ് കുര്യന് ജോസഫ് അപേക്ഷ സ്വീകരിച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ത്തന്നെ രണ്ടു വ്യത്യസ്തമായ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കേസ് വിപുലമായ മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്.
Discussion about this post