കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടിലെ അഭ്യാസപ്രകടനം നടത്തിയ ബസുകള്‍ പിടിച്ചെടുത്തു. രണ്ടു ബസുകളാണ് ജില്ലാ അതിര്‍ത്തിയില്‍ വച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്ട്ടര്‍മാരായ റാംജി കെ കരണ്‍, രാജേഷ് ജി ആര് സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തില്‍ പിടി കൂടിയത്.
ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ ലൈസന്‍സുകള്‍ പിടികൂടി. വാഹനങ്ങളുടെ ഫിറ്റ്നസും പെര്‍മിറ്റും റദ്ദാക്കുകയും ചെയ്തു.
അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ മൈതാന മധ്യത്ത് നിര്‍ത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്.
Discussion about this post