ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപണവിധേയനായ ക്രിസ്റ്റിയന്‍ മൈക്കലിനെ മറ്റൊരു പ്രതിരോധ ഇടപാടുകേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐക്ക് ഡല്‍ഹി കോടതിയുടെ അനുമതി.
2008-ല്‍ 197 ആര് ആന്‍ഡ് എസ്. ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടില്‍ മുന്‍ ബ്രിഗേഡിയര്‍ വി.എസ്. സൈയ്നിക്കെതിരായ അഴിമതിയാരോപണ കേസില്‍ ചോദ്യം ചെയ്യാനാണ് സിബിഐ കോടതിയുടെ അനുമതി തേടിയത്.
നിലവില്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റിയന്‍ മൈക്കലിനെ അഞ്ച്, ആറ് തീയതികളില്‍ ചോദ്യം ചെയ്യാനാണു പ്രത്യേക സിബിഐ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ അനുമതി നല്‍കിയത്.
Discussion about this post