അഫ്ഗാനിസ്ഥാനിൽ 31 ഐഎസ് ഭീകരർ കീഴടങ്ങി . ഭീകരർക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു
അച്ചിൻ ജില്ലയിലാണ് ഭീകരർ കീഴടങ്ങിയത്. നിരവധി ആയുധങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. നവംബറിലും ഭീകരരും സ്ത്രീകളും കുട്ടികളും സുരക്ഷസേനയ്ക്കു മുന്നിൽ കീഴടങ്ങിയിരുന്നു.
അതേസമയം കഴിഞ്ഞയിടെ അഫ്ഗാന് സൈന്യത്തിനു മുന്നില്‍ 900 ഐഎസ് ഭീകരര്‍ കീഴടങ്ങിയതായി സൂചന . കീഴടങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post