സംവിധായകന് സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന കെമിസ്ട്രി നഷ്ടപ്പെട്ടെന്നും ലാല്‍ പറഞ്ഞു.‘കിങ് ലയര്‍’ സിനിമയോടെ തങ്ങള്‍ക്കിടയിലെ കെമിസ്ട്രി നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടെന്നും ലാല്‍ പറഞ്ഞു. പണ്ടുണ്ടായിരുന്ന സൗഹൃദവും സ്വാതന്ത്രവും തങ്ങള്‍ക്കിടയില്‍ ഇപ്പോഴില്ലെന്നും ലാല്‍ പറഞ്ഞു.
‘ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ കൂടുതലാണ്. സിദ്ദിഖും ഞാനും കാണുമ്പോള്‍ സംസാരിക്കുന്നത് മറ്റുള്ള വിഷയങ്ങളാണ്. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ചു പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു.’ ലാല്‍ പറഞ്ഞു.
‘രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.’ ലാല്‍ പറഞ്ഞു.‘പണ്ട് ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണെന്നും ലാല്‍ പറയുന്നു.
Discussion about this post