കേരള പോലീസ് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നു. പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനും നക്സൽ വിരുദ്ധ പ്രവർത്തനത്തിനുമായാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. ഇതുസംബന്ധിച്ച് പവൻ ഹാൻസെന്ന എന്ന കമ്പനിയുമായി ധാരണയായി.പ്രതിമാസം 1.44 കോടി രൂപയാണ് വാടക.
ഒരു മാസം 20 മണിക്കൂർ ഹെലികോപ്ടര്‍ ഉപയോഗിക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 65,000 രൂപ വീതം നൽകണം. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും.11 സീറ്റുള്ള ഹെലികോപ്ടറാണ് വാടകയ്ക്കെടുന്നത്.
ഡിസംബര്‍ 10ന് ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഡിസംബർ 15 ഹെലികോപ്ടർ കേരള പോലീസിന്റെ ഭാഗമാകും.പ്രളയകാലത്ത് ഹെലികോപ്ടറിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതേതുടർന്നാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്
Discussion about this post