ഡല്‍ഹി: ദേശീയ പൗരത്വ രജിസ്ട്രേഷന് നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ്് എന്‍.ആ.ര്‍സി രാജ്യത്തുടനീളം നടത്തുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കരുതെന്ന് രാഹുല്‍ ബാബ ( രാഹുല്‍ ഗാന്ധി) പറയുന്നു. അവര്‍ എവിടെ പോകും, അവര്‍ എന്ത് കഴിക്കും എന്നാല്‍ 2024-ല്‍ രാജ്യം തിരഞ്ഞെടുപ്പിന് പോകുന്നതിനുമുമ്പ് അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. അമിത് ഷാ പറഞ്ഞു.
പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം തീവ്രവാദത്തെയും നക്സലിസത്തെയും ഉന്മൂലനം ചെയ്യുക, അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്നിവയും ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളാണെന്ന് അമിത് ഷാ വ്യക്തമാക്കി.
Discussion about this post